എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരംകോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 24 രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുളള 

ഡോട്ട്‌നെറ്റ് ട്രെയിനീസ് (യോഗ്യത : കമ്പ്യൂട്ടർ സയൻസ് / ഐ.ടി ബിരുദം), 
പി.എച്ച്.പി ഡലവപ്പർ (യോഗ്യത : പി.എച്ച്.പി, വെബ് ഡിസൈനിംഗിലുളള പ്രാവീണ്യം), 
മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, മാർക്കറ്റിംഗ് മാനേജർ, ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജർ, അക്കാദമിക് കൗൺസിലർ, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ്, ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്, ടൂർ കോ-ഓർഡിനേറ്റർ (യോഗ്യത : ബിരുദം), 
അബാക്കസ് ടീച്ചർ, (യോഗ്യത : ബിരുദം / ടി ടി സി), റിസർവേഷൻ എക്‌സിക്യൂട്ടീവ്, വിസ എക്‌സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു / ഡിഗ്രി വിത്ത് IATA) ടെലികോളർ (യോഗ്യത : പ്ലസ്ടു), തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. വിവരങ്ങൾക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.  

ഫോൺ & വാട്സ്ആപ്പ്: 0495 2370178

Post a Comment

0 Comments