യുദ്ധത്തിന് ഇന്ന് ഒരു മാസം


യുക്രൈയ്നിൽ റഷ്യ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം 24ന് പുലർച്ചെ ആണ് കീവിലും മരിയുപോളിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങിയത്. ഇരുപക്ഷത്തിനും നഷ്ടങ്ങൾ മാത്രം സമ്മാനിച്ച ഈ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും കാണുന്നുമില്ല. ആക്രമണം കൂടുതൽ കടുപ്പിക്കാൻ റഷ്യയും എന്തുവന്നാലും പ്രതിരോധിക്കാൻ യുക്രൈനും തീരുമാനിക്കുമ്പോൾ സാധാരണ ജനങ്ങൾ കൂടുതൽ ദുരിതത്തിലാകും.

ദിവസങ്ങൾ കൊണ്ട് യൂദ്ധം അവസാനിപ്പിക്കാൻ കഴിയും എന്ന ആത്മ വിശ്വാസത്തിലിറങ്ങിയ റഷ്യക്ക് കണക്കുകൂട്ടലുകൾ പിഴച്ചു. നാറ്റോ ഉൾപ്പെടെ സൈനിക സഹായവുമായി എത്തുമെന്ന യുക്രൈയ്ന്റെ കണക്കുകൂട്ടലും പിഴച്ചു. പെട്ടെന്ന് അവസാനിക്കും എന്ന് കരുതിയ യുദ്ധം നീണ്ടപ്പോൾ ആഗോള സാമ്പത്തിക മേഖലയെ വരെ ദോഷകരമായി ബാധിക്കാൻ തുടങ്ങിയപ്പോൾ ലോകത്തിന്റെ കണക്കുകൂട്ടലും പിഴച്ചു. രണ്ടാം ലോക യൂദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസം നടത്തിയാണ് റഷ്യ യുക്രൈനിലേക്കു നീങ്ങിയത്.

Post a Comment

0 Comments