അവശ്യ സര്‍വീസുകളുടെ കൂട്ടത്തില്‍ ലുലു മാളും! ട്രോളി സൈബർ ലോകം


തൊഴിലാളികളുടെ ദേശീയ പണിമുടക്കില്‍ നിന്ന് ലുലു മാളിനെ ഒഴിവാക്കിയ വാർത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര എന്നിവയ്ക്ക് പണിമുടക്കില്‍ ഇളവുണ്ടാകുമെന്ന അറിയിപ്പിനോടൊപ്പം ലുലു മാള്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.

‘ആഹാ ലുലു മാള് ഇപ്പോള്‍ അടിയന്തര സര്‍വീസില്‍ പെടുത്തിയോ. പണിമുടക്കില്‍ നിന്നു ലുലു മാളിനെ ഒഴിവാക്കി, അടിപൊളി. ഈ ഒരൊറ്റ ബന്ദോടു കൂടി കേരളത്തിന്റെ സര്‍വ്വ സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല, ലുലു മാള്‍ തുടങ്ങിയ കുത്തക സംരംഭങ്ങള്‍ ഒഴിച്ച്, ബാക്കിയെല്ലാം ഒഴിഞ്ഞു പോവുകയും, കേരളത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ വീണ്ടും വളര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നതാണ്,’ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.

Post a Comment

0 Comments