അഞ്ജലിക്ക് മുൻകൂർ ജാമ്യം,റോയ് വയലാറ്റിന്‍റെയും സൈജുവിൻ്റെയും ജാമ്യാപേക്ഷ തള്ളി


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 19 ഹോട്ടലുടമ റോയ് വയലാറ്റിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടാം പ്രതി സൈജു തങ്കച്ചന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി.

അതേസമയം മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥ് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Post a Comment

0 Comments