വാട്‌സാപ്പ് ഇനി മലയാളത്തിലും


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പിൽ പ്രാദേശിക ഭാഷയിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന ഒരു വിഭാഗത്തിന്റെ പരാതി ഇനി വേണ്ട. 

മലയാളത്തിൽ മാത്രമല്ല ഹിന്ദി ,തമിഴ്, ഗുജറാത്തി, കന്നഡ , ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം വാട്‌സാപ്പ് ഉപയോഗിക്കാം. പലർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന ഒറ്റ കാരണം കൊണ്ട് വാട്‌സാപ്പ് ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. അവർക്കൊരു ആശ്വാസമാണ് വാട്‌സാപ്പ് പ്രാദേശിക ഭാഷകളിലും ഉപയോഗിക്കാമെന്നത്. 

മെറ്റയുടെ ഉടമസ്ഥതിയിലുള്ള വാട്‌സാപ്പിന്റെ വളർച്ചയിൽ ഇത് കൂടുതൽ സഹായകമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി എങ്ങനെയാണ് ഈ സൗകര്യം തങ്ങളുടെ സ്മാർട്ട് ഫോണിൽ സാധ്യമാകുക എന്ന് നോക്കാം. 

ആദ്യത്തേത് ഓരോ സ്മാർട്ട് ഫോണിലും ഭാഷ മാറ്റാനുള്ള ഓപ്‌ഷനുണ്ട്. അത് മാറ്റുന്നതിനൊപ്പം ഓട്ടോമാറ്റിക്കായി വാട്‌സാപ്പിലും പ്രാദേശിക ഭാഷ സെറ്റ് ചെയ്യാൻ സാധിക്കും. വാട്‌സാപ്പിൽ മാത്രമായും പ്രാദേശിക ഭാഷ സെറ്റ് ചെയ്യാൻ സാധിക്കും.വാട്‌സാപ്പ് സെറ്റിങ്സിൽ ചാറ്റ് എന്ന ഓപ്‌ഷനിൽ നിന്ന് നമുക്കനുയോജ്യമായ പ്രാദേശിക ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.  

Post a Comment

0 Comments