കേന്ദ്ര നടപടി ഡിവിഷന്‍ ബെഞ്ച്​ ശരിവച്ചു; മീഡിയവണ്‍ ചാനലിൻ്റെ സംപ്രേഷണ വിലക്ക്​ തുടരും


മീഡിയവണ്‍ ചാനലിന്റെസംപ്രേഷണ വിലക്ക്​ തുടരും. സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്​ ശരിവെച്ചു. കേന്ദ്ര നടപടി നേരത്തെ സിംഗിള്‍ ബെഞ്ച്​ ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹർജികള്‍ ഡിവിഷന്‍ ബെഞ്ച്​ തള്ളി.

ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനല്‍ ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂനിയനും നല്‍കിയ അപ്പീല്‍ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്​.

2021 സെപ്റ്റംബര്‍ 29 വരെയാണ് ചാനലിന് സംപ്രേഷണ ലൈസന്‍സ് ഉണ്ടായിരുന്നത്. പുതുക്കാനായി മെയ് മൂന്നിന് ചാനല്‍ അപേക്ഷ നല്‍കി. എന്നാല്‍, ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കാതിരിക്കാന്‍ മതിയായ കാരണം ആവശ്യപ്പെട്ട് 2022 ജനുവരി അഞ്ചിന് കേന്ദ്ര വാര്‍ത്താവിനിമയ-സംപ്രേഷണ മന്ത്രാലയത്തിന്റെ കാരണംകാണിക്കല്‍ നോട്ടിസ് ലഭിച്ചു. ജനുവരി 19ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മന്ത്രാലയത്തിന് നോട്ടിസില്‍ മറുപടിയും നല്‍കി.

Post a Comment

0 Comments