വാഹനാപകടത്തിൽ യുവതി മരിച്ചു


മലപ്പുറം കൊണ്ടോട്ടിയില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നേഴ്സിംഗ് സ്റ്റാഫ് ആരിക്കോട് മുളയൂര്‍ സ്വദേശി ബിജി(25) ആണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. 

കൊണ്ടോട്ടി ബൈപ്പാസിന് സമീപം രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സിലേക്ക് നിയന്ത്രണം വിട്ടു വന്ന ടോറസ്സ് ലോറി ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ബസ്സ് മറിഞ്ഞു. പരിക്കേറ്റ ആളുകളെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments