തൃശൂരിൽ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; പ്രതി ഒളിവിൽതൃശൂർ∙ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസി (30) ആണ് മരിച്ചത്. മകളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് വെട്ടേറ്റത്. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ റിയാസ് (25) ആണ് ആക്രമിച്ചത്.

റിൻസിയുടെ ശരീരത്തിൽ 30 ഓളം വെട്ടുകളേറ്റിരുന്നു. ബൈക്കിടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. പ്രതി റിയാസ് ഒളിവിലാണ്.

Post a Comment

0 Comments