ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ


കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ പൂർണ ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സെന്തിലും മറ്റ് രണ്ട് പേരും ചേർന്നാണ് ആടിനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ 29-ന് രാത്രിയായിരുന്നു സംഭവം. കോട്ടച്ചേരിയിലെ ഹോട്ടലിൽ വളർത്തിയിരുന്ന ആടിനെയാണ് മൂവർ സംഘം ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. നാല് മാസം ഗർഭിണിയായിരുന്നു ആട്. പൊലീസ് പിടിയിലായ സെന്തിൽ ഹോട്ടലിലെ ജോലിക്കാരനാണ്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments