അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു


അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. മാര്‍ച്ച്‌ 27 മുതല്‍ അന്താരാഷ്ട്ര യാത്രാ വിമാനം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരി 28നാണ് അവസാനമായി സര്‍വീസുകള്‍ നിര്‍ത്തലാക്കിയ കാലാവധി നീട്ടിയത്. 2020 മാര്‍ച്ച്‌ 23മുതലാണ് പതിവായി ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. മാര്‍ച്ചിലെ വേനല്‍കാല ഷെഡ്യൂളുകള്‍ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments