ഗൂഗിൾ പേയിലെ പിൻ നമ്പർ മാറ്റണോ?


ഷോപ്പിം​ഗിനും ബില്ലുകളടയ്ക്കാനും എന്നിങ്ങനെ എന്തിനും ഏതിനും പണമടയ്ക്കാൻ നിരവധി പേർ ഉപയോ​ഗിക്കുന്ന യുപിഐ സേവനമാണ് ​ഗൂ​ഗിൾ പേ. ഉപയോക്താക്കൾക്ക് യുപിഐ ക്യൂആർ കോഡ്, വിലാസം, അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ, എന്നിവയുടെ സഹായത്തോടെ ഇടപാടുകൾ നടത്താം. 

ഒരു പുതിയ പേയ്‌മെന്റ് അക്കൗണ്ട് ചേർക്കുമ്പോഴോ ഇടപാട് നടത്തുമ്പോഴോ നിങ്ങൾ നൽകുന്ന 4 അക്ക അല്ലെങ്കിൽ 6 അക്ക നമ്പറാണ് യുപിഐ പിൻ. ഈ യുപിഐ പിൻ ഒരു ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ഗൂഗിൾ പേയിൽ ചേർക്കുന്ന സമയത്താണ് സജ്ജീകരിക്കാൻ ആവശ്യപ്പെടുക. ഒരിക്കൽ യുപിഐ പിൻ ക്രമീകരിച്ചാൽ പിന്നീട് മാറ്റാൻ പറ്റില്ല എന്നാണോ കരുതിയിരിക്കുന്നത്? ആവശ്യമെങ്കിൽ പിൻ നമ്പർ മാറ്റാവുന്നതാണ്.

എങ്ങനെയെന്ന് നോക്കാം,

  • നിങ്ങളുടെ ഫോണിൽ ഗൂഗിൾ പേ ആപ്പ് തുറക്കുക
  • നിങ്ങളുടെ ഫോട്ടോയിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'പ്രൈവസി & സെക്യൂരിറ്റി' ഓപ്ഷനിൽ ടാപ്പുചെയ്യുക
  • 'യൂസ് ഗൂഗിൾ പിൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ഇപ്പോൾ, 'ഫോർഗോട്ട് പിൻ' ടാപ്പ് ചെയ്യുക
  • തുടർന്ന് സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക

ഗൂഗിൾ പേയിലെ യുപിഐ പിൻ നമ്പറും, എടിഎം പിൻ നമ്പറും ഒന്നാകാതിരിക്കുന്നതാണ് സുരക്ഷിതം. യുപിഐ ആപ്പുകളിൽ ബാങ്ക് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്ന സമയത്താണ് യുപിഐ പിൻ സൃഷ്ടിക്കുന്നത്. അതെ സമയം നിങ്ങളുടെ ഡെബിറ്റ് കാർഡുമായും ക്രെഡിറ്റ് കാർഡുമായും ബന്ധപ്പെട്ടിരിക്കുന്ന 4 അക്ക നമ്പറാണ് എടിഎം പിൻ.

Post a Comment

0 Comments