റോയ് വയലാട്ട് കീഴടങ്ങി


പോക്സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് ഇന്ന് കീഴടങ്ങിയത്. റോയിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.

സുപ്രീംകോടതി ജാമ്യം നിഷേധിച്ചിട്ടും കീഴടങ്ങാൻ സന്നദ്ധനാകാതെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഒളിവിൽ കഴിയുകയായിരുന്നു. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചൻ എന്നിവർ പോക്‌സോ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു.

Post a Comment

0 Comments