യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു


കോഴിക്കോട് നാദാപുരത്ത് യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്. പെൺകുട്ടിയുടെ വിവാഹം നിശ്ചയം കഴിഞ്ഞതിനെ തുടർന്നാണ് സംഭവം.

പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് കിടപ്പുമുറിയിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു രത്നേഷിന്റെ ശ്രമം. ഇതിനായി ഏണി ഉപയോഗിച്ച് വീടിന്റെ ഒന്നാം നിലയിൽ എത്തുകയും ചെയ്തു.  

വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസികൾ ബഹളം വച്ച് നാട്ടുകാർ ഓടികൂടിയതോടെ ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിക്കും സഹോദരനും സഹോദരന്റെ ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇലെക്ട്രിഷ്യൻ ജീവനക്കാരനായ രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു എന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. പ്രണയ നൈരാശ്യമാണ് സംഭവത്തിനു പിന്നിലെ കരണമെന്നാണ് ലഭിക്കുന്ന വിവരം.

 

Post a Comment

0 Comments