സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്


സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. പ്രേക്ഷക സ്വീകാര്യത ലഭിച്ച അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നും മറ്റ്‌ മേഖലയിലേക്ക് ജോലി തേടിപോകുന്നത് വളരെ അപൂർവമാണ്. എന്നാൽ അങ്ങനൊരു അപൂർവ കാഴ്ചയായി മാറിയിരിക്കുകയാണ് സോണിയ.

കാര്യവട്ടം ക്യാമ്പസിൽ നിന്നാണ് സോണിയ എൽഎൽ.എം പൂർത്തിയാക്കിയത്. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായതിന് ശേഷമാണ് സോണിയ എൽ എൽ ബിയും എൽ എൽ എമ്മും എടുത്തത്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തു വരുന്നതിനിടെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചത്.

അവതരികയായായിരുന്നു സോണിയയുടെ തുടക്കം. പിന്നീട് മിനിസ്ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ചേക്കേറി. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളെ അവതരിപ്പിച്ചത് സോണിയയാണ്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നീ പ്രേക്ഷക സ്വീകാര്യത നേടിയ സീരിയലിലും സോണിയ വേഷമിട്ടിട്ടുണ്ട്.

Post a Comment

0 Comments