ഭർത്താവിന്റെ മദ്യപാനം: ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തുതിരുവനന്തപുരം കല്ലറയിൽ ഗർഭിണിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വെെകീട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുകളുമെത്ത് ഭർത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വീട്ടിൽ വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കാളാഴ്ച ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

0 Comments