യൂണിവേഴ്സിറ്റി അറിയിപ്പുകൾ


കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

> കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. ഹിസ്റ്ററി പ്രീവിയസ് ആന്റ് ഫൈനല്‍ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍/പോളിമര്‍ കെമിസ്ട്രി, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2022 മാര്‍ച്ച് 17 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ മാര്‍ച്ച് 15 ന് അമ്പലത്തറ നാഷണല്‍ കോളേജില്‍ വച്ച് നടത്താനിരുന്ന ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 17 ലേക്ക് മാറ്റിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 25 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2015 സ്‌കീം, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം, റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 22 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 26 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 29 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി.എ./ബി.എസ്‌സി./ബി.കോം./ബി.എം.എസ്./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി C.sP.III (മൂന്ന്) സെക്ഷനില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

> എംജി സർവകലാശാല

പരീക്ഷാ ഏപ്രിൽ ഒന്ന് മുതൽ

മഹാത്മാ ഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഇതിലേയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ മാർച്ച് 21 വരെയും 525 രൂപ പിഴയോടെ മാർച്ച് 22നും 1050 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 23നും സമർപ്പിക്കാം. വിദ്യാർത്ഥികൾ പരീക്ഷാ ഫീസിനു പുറമെ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി – 210 രൂപ)സി.വി ക്യാമ്പ് ഫീസും അടയ്ക്കണം. വിശദ വിവരങ്ങളും ടൈം ടേബ്ളും www. mgu.ac.in എന്ന വെബ് സൈറ്റിൽ

പരീക്ഷാ ഫലം

2021 നവമ്പറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി (ഓണേഴ്സ് ) ( 2016 അഡ്മിഷൻ – റഗുലർ, 2013-2014, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് 26 വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. മാർക്ക് ലിസ്റ്റിന്റെയോ ഹാൾ ടിക്കറ്റിന്റെയോ പകർപ്പും അപേക്ഷയോടൊപ്പം നൽകണം

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2017 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം. എൽ.എൽ ബി (ഓണേഴ്സ് ) – 2019 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2018 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജു കളിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2020 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് – 19 ന്

മഹാത്മാഗാന്ധി സർവകലാശാലയിൽ ജൂനിയർ സോഫ്ട് വെയർ ഡവലപ്പർ, സീനിയർ സോഫ്റ്റ് വെയർ തസ്തികകളിൽ താത്ക്കാലിക – കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിലേയ്ക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 19ന് നടക്കും. ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ നാലും സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പറുടെ മൂന്നും ഒഴിവുകളാണുള്ളത്. ജൂനിയർ തസ്തികയിൽ പ്രതിമാസം 23000 രൂപാ നിരക്കിലും സീനിയർ തസ്തികയിൽ പ്രതിമാസം 30,000 രൂപാ നിരക്കിലും വേതനം ലഭിക്കും. പ്രായം, യോഗ്യത തുടങ്ങിയ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ 19 ന് രാവിലെ 9.30ന് സർവ്വകലാശാല ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള എഡി എ. IV സെക്ഷനിൽ ബന്ധപ്പെട്ട രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യണം. ഇൻ്റർവ്യൂ അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കും.

> കാലിക്കറ്റ് സർവകലാശാല

മാത്തമറ്റിക്‌സ് അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 10 മണിക്ക് ഭരണകാര്യാലയത്തില്‍ നടത്തും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2016 പ്രവേശനം ഒന്ന്, രണ്ട് വര്‍ഷ ബി.എച്ച്.എം., 2017 പ്രവേശനം ഒന്നാം വര്‍ഷ ബി.എച്ച്.എം. വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 22-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം 21-ന് തുടങ്ങും.

> കണ്ണൂർ സർവകലാശാല

പിജിഡിസിപി- പാർട്ട് ടൈം പ്രവേശനം

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള തൃക്കരിപ്പൂർ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെൻറിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൌൺസിലിംഗ് സൈക്കോളജി (പാർട്ട് ടൈം) കോഴ്സിലേക്ക് (2022-23 അധ്യയന വർഷം) അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി മാർച്ച് 31. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടു കൂടി നേടിയ ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്- 0467-2211535 / 9447051039.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ്/ എൽഎൽ. എം. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധയ്ക്കും 23.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

Post a Comment

0 Comments