കെഎസ്ആർടിസി നാളെ കൂടുതൽ സർവീസ് നടത്തും


സ്വകാര്യ ബസുടമകളുടെ സംഘടനകൾ നാളെ മുതൽ അനിശ്ചിതകാല സമരം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തും. നിലവിൽ യൂണിറ്റുകളിൽ ലഭ്യമാക്കിയിട്ടുള്ള മുഴുവൻ ബസുകളും സർവീസ് നടത്തുവാൻ സിഎംഡി നിർദേശം നൽകി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവീസ് നടത്തും.

യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ ട്രിപ്പുകൾ നടത്തേണ്ടി വരുന്നതിനാൽ ഈ ദിവസങ്ങളിൽ ഓപ്പറേറ്റിം​ഗ് വിഭാ​ഗം ജീവനക്കാരുടെ അവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ജനറൽ വിഭാ​ഗം ഇൻസ്പെക്ടർമാരും സർപ്രൈസ് സ്കോഡ് യൂണിറ്റ് ഇൻസ്പെക്ടർമാരും കാര്യക്ഷമമായി ബസ് പരിശോധന നടത്തുകയും യാത്രക്കാർക്ക് സൗകര്യപ്രദമായി യൂണിറ്റ് അധികാരികൾ ഷെഡ്യൂളുകൾ ക്രമീകരിക്കാൻ നിർദേശം നൽകി. യൂണിറ്റ് അധികാരികൾ യൂണിറ്റ് കേന്ദ്രീകരിച്ച് സർവീസ് ഓപ്പറേഷൻ മേൽനോട്ടം വഹിക്കുന്നതിനും ദീർഘദൂര സർവീസുകൾ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് മേഖല എക്സിക്യൂട്ടിവ് ഡയറക്ടർമാരെയും ചുമതലപ്പെടുത്തി. സ്വകാര്യ ബസുടമകളുടെ ഭാ​ഗത്തുനിന്നും എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം പോലീസ് സഹായം തേടണമെന്നും സിഎംഡി അറിയിച്ചു.

Post a Comment

0 Comments