മൾട്ടി ഡിവൈസ് സപ്പോർട്ടുമായി വാട്സാപ്പ്


വാട്സാപ്പ് ഉപയോഗിക്കാത്ത ആരെങ്കിലുമുണ്ടോ നമുക്കറിയുന്നവരിൽ? കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ വാട്സാപ്പ് ഉപഭോക്താക്കളാണ്. വാട്സാപ്പിലെ ഓരോ മാറ്റങ്ങൾ നോക്കിയിരിക്കുന്ന വാട്സാപ്പ് ഉപഭോക്താക്കൾക്കായി ഇതാ പുത്തൻ ഫീച്ചർ എത്തിയിരിക്കുകയാണ്. 

ജോലി സ്ഥലങ്ങളിൽ വാട്സാപ്പ് നിർബന്ധമായപ്പോഴാണ് വാട്സാപ്പ് വെബ് കമ്പനി പുറത്തുവിട്ടത്.എന്നാൽ അത് പ്രൈമറി ഡിവൈസ് കണക്ട് ചെയ്യണ്ടി വരുമെന്ന പോരായ്മയെ മറികടക്കാൻ ഒരേ സമയം നാലിലധികം ഡിവൈസുകളിൽ വാട്സാപ്പ് ഇനി ഉപയോഗിക്കാം. മൾട്ടി ഡിവൈസ് സപ്പോർട്ട് കൂടെ വരുമ്പോൾ വാട്സാപ്പിന്റെ റേറ്റിംഗ് കൂടുമെന്ന കാര്യത്തിൽ ഉറപ്പാണ്. പ്രൈമറി ഡിവൈസുമായി ലിങ്ക് വേണമെന്നില്ല എന്നതാണ് പ്രത്യേകത. 

എന്നാൽ പ്രൈമറി ഡിവൈസ് ഇല്ലാതെ മറ്റു ഡിവൈസുകളിലേക്ക് ലൈവ് ലൊക്കേഷൻ അയക്കാനോ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനോ ആ ലിസ്റ്റിലേക്ക് സന്ദേശങ്ങൾ അയക്കാനോ സാധിക്കില്ല. മാത്രമല്ല വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂവും ഉണ്ടാവില്ല.

Post a Comment

0 Comments