കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വീഡിയോ; വ്‌ളോഗർക്ക് കോടതിയുടെ വിലക്ക്


കാർ കമ്പനിയ്ക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്‌ളോഗർക്ക് വിലക്കേര്‍പ്പെടുത്തി കോടതി. സഞ്ജു ടെക്കി എന്ന വ്‌ളോഗർക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി.

വ്‌ളോഗർ, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്പനികളെ എതിര്‍കക്ഷികളാക്കിയായിരുന്നു കോടതിയില്‍ അപേക്ഷ നല്‍കിയത്. കമ്പനിക്കെതിരെ പ്രചരിപ്പിച്ച വീഡിയോ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളതാണെന്നും പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞു.

ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ വീഡിയോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. പരാതിക്കാര്‍ക്കായി അഭിഭാഷക വിമല ബിനു ഹാജരായി.

Post a Comment

0 Comments