സോഹൻ സീനുലാൽ വിവാഹിതനായി


നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സിദ്ദിഖ് ലാലിന്റെ കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ സീനുലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഷാഫിയുടെ വണ്‍ മാന്‍ ഷോ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 

2011-ല്‍ മമ്മൂട്ടിയെ നായകനായ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് 'വന്യം', 'അണ്‍ലോക്ക്' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.

എബ്രിഡ് ഷൈനിന്റെ 'ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സോഹന്‍ സീനുലാലിന്റെ കഥാപാത്രം ശ്രദ്ധേയമായി. 'പുതിയ നിയമം', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', തോപ്പില്‍ ജോപ്പന്‍, ഗ്രേറ്റ് ഫാദര്‍, സൈറ ബാനു, പരോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട, ബ്രോ ഡാഡി തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.

Post a Comment

0 Comments