ജീവനക്കാർ ഇന്ന് ഹാജരാകണം


സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇന്നലെ ഉത്തവിറക്കിയിരുന്നു. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞു സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥർക്ക് ഡയസ്‌നോൺ ബാധകമാകും. അനധികൃതമായി ഹാജരായില്ലെങ്കിൽ ശമ്പളം നഷ്ട്ടമാകും. താൽക്കാലിക ജോലിയിൽ ഉള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടുമെന്നും ഉത്തരവിൽ പറയുന്നു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Post a Comment

0 Comments