താമരശ്ശേരി ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി


താമരശ്ശേരി ചുരത്തില്‍ ഒൻപതാം വളവിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബസ് യാത്രക്കാര്‍ ചുരം സംരക്ഷണ സമിതി ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ഉന്നത പോലീസ് സ്ഥലത്തെത്തിയതിന് ശേഷം നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Post a Comment

0 Comments