മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് നിര്യാതയായി


കോഴിക്കോട് : തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം നിര്യാതയായി. ദേവർകോവിലിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

വാർധക്യസഹജമായ അസുഖത്താൽ ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments