മുക്കം ഓർഫനേജ് പ്രസിഡൻ്റ് വയലിൽ ഉമ്മർ കോയ ഹാജി അന്തരിച്ചു


മുക്കം: മുസ്ലിം ലീഗ് നേതാവും മുക്കം ഓർഫനേജ് പ്രസിഡന്റും മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മഹല്ല് കമ്മിറ്റി അടക്കം നിരവധി മത സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിയുമായ വയലിൽ ഉമ്മർ കോയ ഹാജി (78) അന്തരിച്ചു.

കബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് തണ്ണീർപൊയിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഭാര്യ: റുഖിയ ഹജ്ജുമ്മ.

മക്കൾ: സുബൈദ , വീരാൻ കോയ , അലിമോൻ , മോയി, ഉമ്മു കുൽസു , അബ്ദുൽ റഷീദ് വി. 

മരുമക്കൾ:  ഷംസുദ്ധീൻ, അബ്ദുൾ നാസർ, ഫസീല, റംലത്ത്, സൗദ, ഷൈനി.



Post a Comment

0 Comments