മുച്ചക്ര വാഹനം വിതരണം ചെയ്തു


മുക്കം നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. 2021-22 സാമ്പത്തിക വാർഷിക പദ്ധതിയിലെ 3,80,000 രൂപ വകയിരുത്തിയാണ് ലൈസൻസ് ലഭിച്ച നാല് പേർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ. ചാന്ദ്‌നി അധ്യക്ഷത വഹിച്ചു.

മുക്കം മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാർ വി. കുഞ്ഞൻ മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റുബീന, മരാമത്ത് ചെയർമാൻ മുഹമ്മദ് അബ്ദുൾ മജീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ വേണു കലുരുട്ടി, വേണുഗോപാലൻ മാസ്റ്റർ, സാറാ കൂടാരത്തിൽ, ജോഷില സന്തോഷ്, നൗഫൽ മല്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments