കാവ്യാ മാധവന്റെ ‘ലക്ഷ്യ’യിൽ തീപിടിത്തം


നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടീക്കില്‍ തീപിടിത്തം.ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബുട്ടീക്കില്‍ തീപിടിത്തമുണ്ടായത്. തയ്യല്‍മെഷീനും തുണികളും കത്തിനശിച്ചു. പുറത്ത് പുക കണ്ട് സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. മാളിന് അകത്തായതിനാല്‍ തീ മറ്റു കടകളിലേക്ക് പടരാതിരിക്കാന്‍ ഉദ്യോ​ഗസ്ഥര്‍ മുന്‍കരുതലെടുത്തു. അഞ്ചരയോടെയാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായത്.

Post a Comment

0 Comments