'അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു': മാലാ പാർവതി


നടി ഭാവനക്കെതിരെ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട അഡ്വക്കേറ്റ് സം​ഗീത ലക്ഷ്മണയ്ക്കെതിരെ മാലാ പാർവതി. 'ഭാവന ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂർത്തമാണ്. പീഡിപ്പിക്കപ്പെട്ടാൽ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്ന് മാലാ പാർവതി പറഞ്ഞു.

അതേസമയം, റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടിൽ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന നടി ഭാവനയെ ലക്ഷ്യം വെച്ചുളള സം​ഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.' അതിൽ പ്രതിഷേധിക്കുന്നതായും മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments