അമ്മയും മകനും മരിച്ചനിലയിൽ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


അമ്മയേയും മകനേയും വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം മാളികവീട് ലെയിന്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്.

ബുധനാഴ്ച വൈകീട്ട് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടുടമസ്ഥന്‍ രവീന്ദ്രനെ വിവരം അറിയിക്കുകയായിരുന്നു. രവീന്ദ്രനെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ പൂട്ടിയിരുന്നില്ല. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിലെ കിടപ്പുമുറിയിലെ ഫാനിലും സമീപത്തെ ഹുക്കിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. തുടര്‍ന്ന് നേമം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Post a Comment

0 Comments