വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് വിനായകൻ


ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണവുമായി നടൻ വിനായകൻ. മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് തന്റെ ഭാഷാ പ്രയോ​ഗത്തിൽ വിഷമം നേരിട്ടതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ ഫേസ് ബുക്കിൽ കുറിച്ചു. താൻ അന്ന് പറഞ്ഞത് ഒട്ടും വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ കുറിപ്പിൽ പറയുന്നു.

വിനായകന്റെ കുറിപ്പ്

നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു . വിനായകൻ .

Post a Comment

0 Comments