കോഴിക്കോടിന്റെ സൗരമനുഷ്യൻ ഓർമയായി


ഭക്ഷണമില്ലാതെ സൗരോർജം ഉപയോഗിച്ചു മാത്രം ജീവിച്ചിരുന്ന സൂര്യോപാസകൻ ഹീരാരത്തൻ മനേക് (84) ഓർമയായി.

ചക്കോരത്തുകുളം വികാസ് നഗർ കെഎസ്എച്ച്ബി ഫ്ലാറ്റിലാണ് അന്തരിച്ചത്. ജൈന ഗുജറാത്തി കുടുംബത്തിലെ അംഗമായിരുന്നു. ഒന്നര നൂറ്റാണ്ടു മുൻപാണു കുടുംബാംഗങ്ങൾ കോഴിക്കോട്ടെത്തിയത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായിരുന്നു.

കുടുംബത്തിന്റെ പാരമ്പര്യ വ്യാപാരമായ കപ്പൽ വ്യവസായത്തിലും സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിലുമാണ് ജോലി ചെയ്തത്. 1992 മുതൽ 3 വർഷത്തോളം സൗരോപാസനാ പരിശീലനം നടത്തി. 1995 മുതൽ സൗരോർജവും വെള്ളവും മാത്രമുപയോഗിച്ചുള്ള ജീവിതം തുടങ്ങി. 120 രാജ്യങ്ങളിൽ സോളർ ഹീലിങ് കേന്ദ്രങ്ങളും സോളർ ഗേസിങ് കേന്ദ്രങ്ങളും സ്ഥാപിച്ചു.

ബഹിരാകാശ ഗവേഷണത്തിനു മനുഷ്യർ പോവുമ്പോൾ ഹീരാരത്തന്റെ ജീവിതചര്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ 2002 ജൂലൈ മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ചു പഠനം നടത്തിയിരുന്നു.

ഭാര്യ: വിമല ഹിരാചന്ദ്. മക്കൾ: പരേതനായ ഗിതൻ, ഹിതേഷ്, നമ്രത. മരുമക്കൾ: ഹിന ഹിതേഷ്, മയൂർ മോട്ട. പേരക്കുട്ടികൾ: ആദിത്യ ഹിതേഷ്, പാർഥ് മയൂർ മോട്ട. സംസ്കാരം നടത്തി.

Post a Comment

0 Comments