നടുറോഡിൽ യുവതിയെ വെട്ടിക്കൊന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി


കൊടുങ്ങല്ലൂർ എറിയാട് നടുറോഡിൽ വച്ച് യുവതിയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ചു. എറിയാട് സ്വദേശിയായ റിയാസാണ് ആത്മഹത്യ ചെയ്തത്. ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് . കഴിഞ്ഞ ദിവസമാണ് ഇയാൾ റിൻസിയെന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. റിൻസിയുടെ തുണിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു റിയാസ്.

വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. തുണിക്കട അടച്ച് സ്‌കൂട്ടറിൽ കുട്ടികളോടോപ്പം വീട്ടിലേക്ക് പോകുംവഴിയായിരുന്നു റിൻസിയെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചികിത്സയിൽ കഴിയവേ ഇന്നലെയാണ് റിൻസി മരിച്ചത്. സംഭവത്തിൽ റിയാസിനെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.


.

Post a Comment

0 Comments