തലസ്ഥാനത്തെ ഹോട്ടലിൽ യുവതിയുടെ മരണത്തിൽ ദുരൂഹത


തലസ്ഥാന ന​ഗരത്തിലെ ഹൃദയഭാ​ഗത്തുള്ള ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.വായില്‍ നിന്നും നിരയുംപതയും വന്ന നിലയിലാണ് മൃതദേഹം. വിഷം ഉള്ളില്‍ ചെന്നാണോ മരിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കഴിഞ്ഞ ദിവയം യുവതിക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ പ്രവീണിനായും അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനം.ഇന്നലെ ഇരുവരും ഒരുമിച്ച്‌ നില്‍ക്കുന്ന ഫോട്ടോ ​ഗായത്രി വാട്സാപ്പ് സ്റ്റാറ്റസാക്കിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കാട്ടാക്കട സ്വദേശിനി ​ഗായത്രിയും കൊല്ലം സ്വദേശിയായ സുഹൃത്ത് പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ടോടെ പ്രവീണ്‍ മുറി പുറത്തുനിന്നും പൂട്ടിയ ശേഷം ഹോട്ടലില്‍ നിന്നും പോയി. രാത്രിയിലാണ് പ്രവീണ്‍ ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ച്‌ മുറി തുറന്നു നോക്കാന്‍ ആവശ്യപ്പെടുന്നത്.

വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാണോയെന്നു പരിശോധിക്കുന്നുണ്ട്. നേരത്തേ ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ഇരുവരും പള്ളിയില്‍ വച്ച്‌ താലികെട്ടി വിവാഹം ചെയ്യുന്ന രീതിയിലുള്ള ചിത്രം പുറത്ത് വന്നിട്ടുണ്ട്. പള്ളി അധികാരികളുടെ സാന്നിധ്യമില്ലാതെയാണ് താലികെട്ട്. ഏത് പള്ളിയിലാണ് ചടങ്ങ് നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പള്ളി അധികാരികള്‍ പോലും അറിയാതെയാകണം ഇത് നടന്നതെന്നാണ് വിലയിരുത്തല്‍. കല്യാണ സാരി ഉടുത്ത് സന്തോഷവതിയാണ് ഗായത്രി. കല്ല്യാണ ചെറുക്കനെ പോലെ ഷര്‍ട്ടും മുണ്ടുമാണ് പ്രവീണും ധരിച്ചിരുന്നത്. ഈ വിവാഹത്തിന് ഒരു സാക്ഷിയുള്ളതിനും ഫോട്ടോയില്‍ തെളിവുണ്ട്.

പ്രവീണ്‍ ഗായത്രിയുടെ കഴുത്തില്‍ താലികെട്ടുമ്ബോള്‍ ഗായത്രിയുടെ മുടി ആരോ ഉയര്‍ത്തി കൊടുക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. ഇതിന് ശേഷം ഇവര്‍ സെല്‍ഫിയും എടുത്തിട്ടുണ്ട്. അതിന് ശേഷമാകും ചോളയില്‍ ഇരുവരും മുറി എടുത്തതെന്നാണ് വിലയിരുത്തല്‍. ഇത്രയും സന്തോഷത്തോടെ നില്‍ക്കുന്ന ഇവരുടെ ജീവിതത്തില്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് എല്ലാവരേയും കുഴയ്ക്കുന്നത്. വിവാഹ കാര്യമൊന്നും വീട്ടില്‍ പറഞ്ഞിരുന്നുമില്ല.

ജോയ് ആലുക്കാസില്‍ വച്ചാണ് ഗായത്രിയും പ്രവീണും അടുത്തത്. കോവിഡ് കാലത്ത് ഗായത്രി ജോയ് ആലുക്കാസിലെ ജോലി വിട്ടു. ജോലി ഇല്ലാതെപ്രതിസന്ധിയായി. ഇതിനെ മറികടക്കാന്‍ വീട്ടിന് അടുത്ത ജിമ്മില്‍ ട്രെയിനറായി. എല്ലാവരോടും നന്നായി പെരുമാറുന്ന സ്വഭാവമായിരുന്നു ഗായത്രിയുടേത് പ്രവീണിനെ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റി. ഇതിന് ശേഷവും ഇരുവരും പ്രണയം തുടര്‍ന്നു. ഇത് വിവാഹത്തിലേക്ക് എത്തിയെന്ന സംശയം പൊലീസിനുണ്ട്. മൊബൈലില്‍ നിന്ന് കിട്ടിയ ചിത്രങ്ങള്‍ ഇതിന് തെളിവാണ്. ഇരുവരും തമ്മിലെ അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഹോട്ടലിലേക്ക് ആരോ വിളിച്ച്‌ ഗായത്രിയുടെ മരണത്തിന്റെ സൂചന നല്‍കുകയായിരുന്നു. ഇത് പ്രവീണാണെന്നാണ് നിഗമനം.

Post a Comment

0 Comments