ഇന്ന് ദേശീയ വാക്സിനേഷൻ ദിനം


ഇന്ന് ദേശീയ വാക്സിനേഷൻ ദിനം അഥവാ ദേശീയ രോഗപ്രതിരോധ ദിനം
27 വർഷങ്ങൾക്കിപ്പുറം രാജ്യം ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുമ്പോൾ നാം മറ്റൊരു വൈറസിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ്. 

പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാവർഷവും മാർച്ച് 16 ന് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതൽ തന്നെ ദേശീയ പ്രതിരോധ ദിനവും ആചരിക്കുന്നുണ്ട്. 

1995 കാലത്ത് പ്രതിവർഷം അരലക്ഷം കുട്ടികൾക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയിൽ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. അന്നു തുടങ്ങിയതാണ് ഈ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം. വർഷങ്ങൾക്കിപ്പുറം ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുമ്പോൾ രാജ്യം മറ്റൊരു വൈറസിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നതും യദൃശ്ചികം. 

പോളിയോ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കുത്തിവയ്പ്പ് ദിനം ആരംഭിച്ചത്. രോഗത്തെക്കുറിച്ചുള്ള അവബോധവും ഭൂമിയിൽ നിന്നും രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതിനെ കുറിച്ചുമുള്ള സന്ദേശമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. നാഷണൽ ഹെൽത്ത് പ്രോഗ്രാം വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഓരോ ദേശീയ രോഗപ്രതിരോധ ദിനത്തിലും 172 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്. 

ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിനായി ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. 

ആന്റിബോഡികൾ സൃഷ്ടിക്കാൻ വാക്സിനുകൾ ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു. രോഗകാരികളാകാൻ കഴിയാത്ത വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയകൾ പോലുള്ള രോഗാണുക്കളെ വാക്സിനുകൾ കൊല്ലുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നു.

Post a Comment

0 Comments