ഏഴു വയസുകാരന്‍ കടല്‍ഭിത്തിക്കിടയില്‍ കുടുങ്ങി


വടകരയില്‍ കടല്‍ഭിത്തിക്കിടയില്‍ കുട്ടി അകപ്പെട്ടു. കളിക്കുന്നതിനിടെയാണ് അപകടം. ഏഴു വയസുകാരന്‍ സിയാസ് ആണ് കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. മണ്ണുമാന്തിയടക്കം സ്ഥലത്ത് എത്തിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

ചോറോട് മുട്ടുങ്ങല്‍ കടല്‍ തീരത്താണ് അപകടം. ഇന്നു സന്ധ്യയോടെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ തെറിച്ചുപോയ പന്ത് എടുക്കുന്നതിനിടയില്‍ കുട്ടി കല്ലുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. കുട്ടിക്ക് പരുക്കുകള്‍ ഒന്നുമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

Post a Comment

0 Comments