പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തി


പള്ളൂരുത്തിയില്‍ പിഞ്ചുകുഞ്ഞിനെ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയത് ഹോട്ടലില്‍ മുറിയെടുത്ത്. കുഞ്ഞുമായി അമ്മൂമ്മയും സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസും ഹോട്ടലിലെത്തുന്നത് സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. ലിസി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുകയാണെന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്.

മരിച്ച കുഞ്ഞിന്റെ സഹോദനും ഹോട്ടലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികളേയും കൊണ്ട് അമ്മൂമ്മയും സുഹൃത്തും ഹോട്ടല്‍ ജീവനക്കാരോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. രണ്ട് ദിവസമാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നത്.

അമ്മൂമ്മയുടെ സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസിനെ അറസ്ററ് ചെയ്തു.

Post a Comment

0 Comments