റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കുംസംസ്ഥാനത്തെ റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. മാർച്ച് 28, 29 തിയതികളിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കില്ല. ഇത് റേഷൻ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് റേഷൻ കടകൾ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.

രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും കാരണം നാലു ദിവസം ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുമെന്നുള്ളതിനാലാണ് സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സഹകരണ രജിസ്ട്രാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കി. അതാത് ഭരണ സമിതി തീരുമാനപ്രകാരമാകും പ്രവര്‍ത്തനം. അതേ സമയം മറ്റു ബാങ്കുകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.


Post a Comment

0 Comments