കിടപ്പുമുറിയിൽ ഇരുപതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി


കൊല്ലം ചടയമംഗലത്ത് ഇരുപതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസം.

പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ആലിഫ്ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments