സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ്; വിളംബര ജാഥക്ക് അരീക്കോട് വെച്ച് സ്വീകരണം നൽകുന്നു.


2022 ഏപ്രിൽ 16 മുതൽ മെയ് 2 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലുമായി നടക്കുന്ന 75 മത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി "ഷൂട്ട്‌ഔട്ടിൽ പങ്കെടുക്കൂ ഗോളടിക്കൂ സമ്മാനം നേടൂ" ജില്ലാ തല വിളംബര ജാഥക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് അരീക്കോട് പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ സ്വീകരണം നൽകുന്നു.

ചടങ്ങിൽ മുഖ്യാതിഥിയായി പി കെ ബഷീർ എം എൽ എ, അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അബ്ദുഹാജി. എന്നിവരും മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും സന്തോഷ്‌ ട്രോഫിയിൽ ബൂട്ടണിഞ്ഞ അരീക്കോട്ടെ എല്ലാ ഫുട്‌ബോൾ താരങ്ങളും പങ്കെടുക്കും.

Post a Comment

0 Comments