വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ, കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം. വീട്ടിലെത്തി പരിശോധിച്ച ശേഷമാണ് പ്രതികരണം. മരിച്ച അഭിരാമിയുടെ ബന്ധുക്കൾ വിദേശത്തു നിന്ന് എത്തിയതിന് ശേഷം സംസ്കാരം നാളെ ഉണ്ടാകും. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യക സംഘവും അന്വേഷണവും തുടങ്ങി.
പ്രതാപൻ്റെ വീട്ടിലെ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൃത്യമായ വിശദീകരണം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന്റെ കാരണമെന്ന പ്രാഥമിക വിലയിരുത്തൽ മാത്രമാണ് പൊലീസിനുള്ളത്. കൂടുതൽ വ്യക്തതയും, സാങ്കേതിക വിശദാംശങ്ങളും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രറ്റ് വിഭാഗം പരിശോധന റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വകുപ്പ് ഉദ്യോഗസ്ഥർ.
0 Comments