നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമം; വിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍


പി എഫ് ലോണ്‍ ലഭിക്കുന്നതിന് അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച സംഭവത്തില്‍ പിടിയിലായ സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോയ് ചന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചത്. പ്രതി വിനോയ് നിരവധി അധ്യാപികമാരെ വലയിലാക്കാന്‍ ശ്രമിച്ചു. പലരെയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായുള്ള ചാറ്റുകള്‍ കണ്ടെത്തി. ഔദ്യോഗിക ആവശ്യത്തിന് സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്.

ഗവണ്‍മെന്റ് എയിഡഡ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രൊവിഡന്റ് ഫണ്ട് വിഹിതം രേഖപ്പെടുത്തുന്നതിലെ അപാകതയാണ് ഇയാള്‍ മുതലെടുത്തിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ശമ്പളത്തില്‍ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും ക്രഡിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. കുട്ടികളുടെ കുറവ് കാരണം ജോലി നഷ്ടപ്പെട്ടശേഷം അധ്യാപക ബാങ്ക് വഴി നിയമനം കിട്ടിയവരാണ് കൂടുതലും ഇത്തരം സാങ്കേതിക തടസം നേരിട്ടത്. പരാതിക്കാരിയായ അധ്യാപികയും ഈ പ്രശ്ത്തിന് പരിഹാരം തേടിയാണ് വിനോയിയെ സമീപിച്ചത്. 

Post a Comment

0 Comments