നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു


യുക്രെയ്നില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബം​ഗലൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി.

യുക്രെയ്നിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ. മാർച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.

Post a Comment

0 Comments