വാട്സ് ആപ്പിൽ ഇനി ഒരു ഗ്രൂപ്പിലേക്ക് മാത്രമേ സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ


ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യൽമീഡിയ ആപ്പുകളിലൊന്നാണ് വാട്സാപ്പ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിലും വാട്സാപ്പ് മുന്നിലാണ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ മാത്രം ഫോര്‍വേഡ് ചെയ്യാവുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നു. ഇത് വീണ്ടും പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്.

ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിന്റെ v2.22.7.2 ബീറ്റാ പതിപ്പിലാണ് പുതിയ മാറ്റം കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം പുതിയ വേര്‍ഷനില്‍ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. അഞ്ചു വ്യക്തികള്‍ക്കു വരെ ഫോര്‍വേഡ് ചെയ്യാന്‍ തുടര്‍ന്നും സാധിക്കുമെങ്കിലും ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഒരു സന്ദേശം അയക്കാന്‍ സാധിക്കുക. കൂടുതല്‍ ഗ്രൂപ്പുകളിലേക്കു വേണമെങ്കില്‍ വീണ്ടും ഒരോ തവണയായി ഫോര്‍വേഡ് ചെയ്യേണ്ടതായി വരും.

Post a Comment

0 Comments