ചാക്കോച്ചന്റെ 25 വർഷങ്ങൾ; കേക്ക് മുറിച്ച് ആഘോഷിച്ച് താരം


കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് എത്തിയിട്ട് 25 വർഷം പൂർത്തിയാക്കുകയാണ്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷമാക്കാനും താരം മറന്നില്ല. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ കേക്ക് മുറിച്ചായിരുന്നു താരത്തിന്റെ ആഘോഷം. ഭാര്യ പ്രിയയും താരത്തിനൊപ്പമുണ്ടായിരുന്നു.

സിനിമ ഷൂട്ടിങ്ങിന്റെ ഭാ​ഗമായി കാസർകോഡാണ് താരമിപ്പോൾ. കേക്ക് മുറിച്ചുള്ള ആഘോഷത്തിന് ശേഷം താരം മാധ്യമങ്ങളുമായി സംസാരിച്ചു. അനിയത്തി പ്രാവിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഫോണിൽ വിളിച്ച് പഴയ ഓർമകൾ പുതുക്കി എന്നാണ് ചാക്കോച്ചൻ പറയുന്നത്. ‘ശാലിനിയെ വിളിച്ചു കിട്ടിയില്ല. പാച്ചിക്ക, നിർമാതാവ് അപ്പച്ചൻ സർ, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസന്റ് ചേട്ടൻ, ജനാർദനൻ ചേട്ടൻ ഇവരെയൊക്കെ വിളിച്ചു. പഴയ ഓർമകളും കാര്യങ്ങളും അവരുമായി പങ്കിട്ടു.- കുഞ്ചാക്കോ ബോബൻ പറഞ്ഞു. 

Post a Comment

0 Comments