ഇലക്ട്രിക്കൽ എൻജിനീയർമാരുടെ പാനൽ: ഇന്റർവ്യൂ 25ന്കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, ടെൻഡർ രേഖകൾ തയ്യാറാക്കുക, നിർവഹണ മേൽനോട്ടം വഹിക്കുക, അളവുകൾ രേഖപ്പെടുത്തുക, ബിൽ തയ്യാറാക്കുക, എസ്റ്റിമേറ്റുകൾ പരിശോധിച്ച് സാങ്കേതികാനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഇലക്ട്രിക്കൽ എൻജിനീയർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ മാർച്ച് 25 രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.  

പൊതുമരാമത്ത് ഇലക്ട്രിക്കൽ, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ നിന്നും വിരമിച്ച ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്കാണ് അവസരം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ആവശ്യമായ മറ്റു രേഖകളും സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം.

 വിവരങ്ങൾക്ക്: 0495-2371907, 9496 361 831

Post a Comment

0 Comments