20 ദിവസം പ്രായമുള്ള കുഞ്ഞ് ഇനി തനിച്ച്: മാതാപിതാക്കൾ മരിച്ച നിലയിൽ


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ 20 ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കൾ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.

മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍(45), ഭാര്യ പ്രമീള (37) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറയൂര്‍ നിവാസിയാണ് സ്റ്റീഫന്‍. പ്രമീള മാറാടി സ്വദേശിയും.

വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്‌എടി ആശുപത്രിയിലേക്കും മാറ്റി. ഇവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ക്വാറി തൊഴിലാളിയാണ് സ്റ്റീഫന്‍.

Post a Comment

0 Comments