സിബിഎസ്ഇ ക്ലാസ് 10,12 രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ


10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിക്കും.

കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാർഥികൾക്ക് തയാറെടുപ്പ് നടത്താൻ മതിയായ സമയമുണ്ടെന്ന് ബോർഡ് അറിയിച്ചു. രാവിലെ 10.30ന് ആയിരിക്കും പരീക്ഷ. 26 രാജ്യങ്ങളിൽ കൂടി പരീക്ഷ നടത്തേണ്ടതുണ്ടെന്നും രണ്ട് ഷിഫ്റ്റ് ആയി പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്നും സിബിഎസ്ഇ അറിയിച്ചു.

Post a Comment

0 Comments