മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

മുക്കം: മാമ്പറ്റ അങ്ങാടിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. വല്ലത്തായി പാറ സ്വദേശി സതീഷൻ, തേക്കു കുറ്റി സ്വദേശി കണ്ണഞ്ചേരി മോഹനൻ, സജിത്, ഗിരീഷ് എന്നിവർക്കാണ് പരിക്കേറ്റത്. നാല് പേരെയും മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഉച്ചക്ക് 1.30യോടയാണ് അപകടം.ഡോൺ ബോസ്കോ കോളേജ് റോഡ് ഭാഗത്ത് നിന്ന ബൈക്കും, കോഴിക്കോട് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചാണ് അപകടം

.ജനമൈത്രി പോലീസ് എസ്.ഐ പി. അസൈൻ , മുക്കം അഗ്നി രക്ഷസേന ഫയർ ഓഫിസർ അബ്ദുൽ ഷുക്കൂർ, ഹോമ് ഗാർഡ് ബിജു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Post a Comment

0 Comments