കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ


കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ. തൃശൂർ കൊടുങ്ങല്ലൂരിൽ ഉഴവത്ത് കടവിലാണ് സംഭവം. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്.

 സോഫ്റ്റ്‌വെയർ എൻജിനിയർ ആഷിഫ് (40), ഭാര്യ അസീറ (34) മക്കളായ അസറ ഫാത്തിമ (13), അനോനീസ(8) എന്നിവരാണ് മരിച്ചത്. 

വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം വീടിനകത്ത് കണ്ടെത്തി. വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. 

ആത്മഹത്യ സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

0 Comments