ഒരേസമയം രണ്ട് കാമുകിമാരുണ്ടെന്നറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന്‍ മുങ്ങി മരിച്ചു


ഒരേസമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാമുകന്യാ ദാരുണാന്ത്യം. കടലിൽ ചാടിയ കാമുകിയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും തിരയിൽപ്പെട്ട യുവാവിന്റെ തല പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്.

കർണാടകയിലെ സോമേശ്വർ കടപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ചത് 28കാരനായ എളിയാർപടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെൺകുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീർപ്പാക്കാൻ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടർന്ന് തർക്കം രൂക്ഷമായി.


തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാൻ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാർ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഉള്ളാൽ പോലീസ് കേസെടുത്തു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് കോവിഡ് മഹാമാരിയെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

Post a Comment

0 Comments