മുഖ്യമന്ത്രിയെ അപമാനിച്ച ജീവനക്കാരന് സസ്‌പെൻഷൻ


മുഖ്യമന്ത്രിയെ അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ. വാട്ട്‌സാപ്പിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ എ. മണിക്കുട്ടനെതിരെയാണ് നടപടി. മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്തുള്ള ഉത്തരവ് പൊതുഭരണ വകുപ്പിലെ പ്രൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതി ലാലാണ് പുറപ്പെടുവിപ്പിച്ചത്.

റിജിൽ മാക്കുറ്റി പാന്റിട്ട് കെ റെയിൽ പ്രതിഷേധത്തിന് പോയതിനെതിരെ എം വി ജയരാജൻ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവൻ വേഷം മാറി പാന്റിട്ടു പോയാണ് സമരം നടത്തുന്നതെന്നായിരുന്നു എം വി ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റ് ധരിച്ചുമുള്ള ചിത്രം ചേർത്തുവെച്ച ട്രോളാണ് മണിക്കുട്ടൻ അറ്റൻഡർമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

Post a Comment

0 Comments